Popular Posts

Pages

Tuesday, July 19, 2011

കേന്ദ്രനയം

ഉദാഹരണത്തിന് -
ചിലതെല്ലാം മറഞ്ഞിട്ടാണ്
ചിലതെല്ലാം തെളിഞ്ഞും
ചിലതെല്ലാം പാതി മറഞ്ഞും
പാതി തെളിഞ്ഞുമാണ്
സൂക്ഷിച്ചുനോക്കിയാല്‍
ഒന്നും മനസ്സിലാവണമെന്നില്ല
എന്നാല്‍ അലസ്സമായ ഒരു നോട്ടത്തിലേക്ക്
ചില വെളിവുകള്‍
പെട്ടന്നു മിന്നിത്തെളിഞ്ഞെന്നും വരാം...!
രണ്ടു കണ്ണാലും കാണാത്തത്
ഒരു കണ്ണടച്ചാല്‍ കണ്ടെന്നു വരാം
ആ ഒറ്റക്കണ്‍ നോട്ടത്തിലും കാണാത്തതിനെ
രണ്ടു കണ്ണുംഅടച്ച്
ഉള്ളിലേക്ക് വീണ്ടും വീണ്ടും നോക്കേണ്ടിവരും...!
ശാഠ്യങ്ങളൊന്നും
നമുക്കു പറഞ്ഞിട്ടുള്ളതല്ലല്ലൊ...
എന്നാല്‍ തുറന്നുകിട്ടുന്ന വഴിയിലൂടെയെല്ലാം
നടന്നോളണമെന്നുമില്ല
മുന്നില്‍ ചിലപ്പോള്‍
മലര്‍ക്കെ തുറന്ന ഒരു വഴി
നമ്മുടെ അനേകം വഴിമുട്ടുകളിലൊന്നുമാവാം...!
മഹാവിസ്ഫോടനത്തിനുശേഷം
എല്ലാമിങ്ങനെ
ചന്നംപിന്നമാണിവിടെ.....
എല്ലാറ്റിനും വേണം
നമുക്കിനിയൊരു കേന്ദ്രനയം

1 comment: