ജന്‍മമെന്ന ഈ ഒറ്റതിരിവിനെ
പുറപ്പാടുകള്‍കൊണ്ടാകുമൊ
മറികടക്കാന്‍...!
സഞ്ചാരംകൊണ്ടെത്ര പടരാം...
സംസാരംകൊണ്ടെത്ര കലരാം...
കണ്‍വെട്ടം മുറിച്ചോ-
രോരുത്തരായ്
മാഞ്ഞുതീരുമീ കാര്‍ട്ടൂണ്‍ കാഴ്ചയെ
ചിലരെല്ലാം ജീവിതത്തിലുണ്ട്
എന്നപോലെ
ചിലരെല്ലാം ജീവിതത്തിലില്ല
എന്ന മട്ട് നേരിടാനാവുമൊ....
തെളിച്ച നേരുകളെ മുക്കി
കറുത്തുകത്തും
ചില ദീപങ്ങളുമുണ്ട്...!
ബോധത്തെ ശരിക്കും കുലുക്കി
കുടഞ്ഞുലച്ചു കാണാവുന്നവയില്‍
പെടുമവ ..
ഇരുട്ടു പരത്തുമത്തരം ദീപങ്ങളെ
വെറും സങ്കല്‍പങ്ങളെന്നു തള്ളാനുമാവുമൊ..
അതുമുണ്ട് ഇതുമുണ്ട്
എന്ന രീതിവച്ച്
ചോദ്യത്തെ അല്‍പമൊന്നു
ചെറുക്കാന്‍ കഴിഞ്ഞേക്കാം..
ചിലപ്പോഴെല്ലാം
കാണാത്തവയുണ്ട് എന്നപോലെ
കാണുന്നവയുമുണ്ട് എന്നു തട്ടിയുണര്‍ത്താന്‍
ബോധത്തിന്റെ മറുതാഴ്ചകളെ
ആശ്രയിക്കേണ്ടിവരും
ഇടനെഞ്ചിലാണു രാത്രിയാവുന്നത്
പകലെ നീ കറുക്കുമ്പോള്‍
ഓരോന്നായ് സ്നേഹവും കൊഴിയുമ്പോള്‍
എത്ര ചിതറുന്നു ഞാനകമെ
എന്നൊരു കാല്‍പനികത്തിലൊതുക്കാമൊ
ഈ ഉടല്‍പിളര്‍പ്പുകളെ........
(ഒരു കൂടപ്പിറപ്പിന്റെ ദേഹവിയോഗത്തോടു കടപ്പാട്)
Subscribe to:
Post Comments (Atom)


No comments:
Post a Comment